ദീപിക രൺവീറിന് ആരാ?
ബോളിവുഡ് താരങ്ങളായ രൺവീർ
സിംഗും ദീപിക
പഡുകോണും തമ്മിലുള്ള
ബന്ധം ഹിന്ദി സിനിമാലോകത്ത്
ചർച്ചയായതാണ്. രാംലീല എന്ന
സിനിമയിൽ ഒന്നിച്ച്
അഭിനയിച്ച ശേഷമാണ്
അവരുടെ ബന്ധം മറ്റൊരു
തലത്തിലേക്ക്
എത്തിയതെന്നും ബോളിവുഡിൽ
റിപ്പോർട്ടുകൾ പരന്നിരുന്നു.
പ്രണയബന്ധത്തെ കുറിച്ച്
ഇരുവരും ഇതുവരെ മനസു
തുറന്നിട്ടുമില്ല.
അതേസമയം അടുത്തിടെ
മാദ്ധ്യമങ്ങളോട്
സംസാരിക്കവെ ദീപികയുമായി
ബന്ധപ്പെട്ട ചോദ്യങ്ങളോട്
രൺവീർ സിംഗ് പ്രതികരിക്കാൻ
തയ്യാറാവാതിരുന്നത് കൂടുതൽ
അഭ്യൂഹങ്ങൾക്ക് ഇട
നൽകിയിട്ടുണ്ട്.
തന്റെ പുതിയ ചിത്രമായ
'ഗുണ്ടെ'യുടെ പ്രചരണാർത്ഥമുള്ള
പരിപാടിക്കിടെയാണ്
ദീപികയുമായുള്ള
ബന്ധത്തെ കുറിച്ച് മാദ്ധ്യമ
പ്രവർത്തകർ ആരാഞ്ഞത്.
പക്ഷേ ചോദ്യം ചോദിച്ച
മാദ്ധ്യമ പ്രവർത്തകർക്ക്
അരിയെത്ര എന്നു
ചോദിച്ചപ്പോൾ
പയറഞ്ഞാഴി എന്ന തരത്തിലുള്ള
മറുപടിയാണ് രൺവീറിൽ നിന്ന്
ലഭിച്ചത്.
ദീപികയെ സംബന്ധിച്ച
ചോദ്യങ്ങളോട്
ആദ്യം മൗനം പാലിച്ച രൺവീർ
സിംഗ്, മറുപടി പറയാനുള്ള
അവസരം സഹതാരം അർജുൻ
കപൂറിനും സംവിധായകൻ
അലി അബ്ബാസിനും
നൽകുകയായിരുന്നു.
അവരാകട്ടെ വിദഗ്ദ്ധമായി
ഉത്തരങ്ങളും നൽകി.
പക്ഷേ രൺവീറിനെ അങ്ങനെ വിടാൻ
മാദ്ധ്യമങ്ങൾ
തയ്യാറായിരുന്നില്ല.
വ്യക്തിജീവിതത്തിലേക്ക്
കടന്നുകയറി. അതോടെ രൺവീർ
ചോദ്യങ്ങൾക്കുള്ള
മറുപടി ഇങ്ങനെയാക്കി, നമുക്ക്
ഗുണ്ടെ സിനിമയെ കുറിച്ച്
ചോദിക്കാം.
ഇതൊരു ആക്ഷൻ സിനിമയാണ്,
യാഷ്രാജ് ഫിലിംസാണ്
നിർമിക്കുന്നത്, അർജുൻ കപൂർ,
പ്രിയങ്കാ ചോപ്ര തുടങ്ങിയവർ
അഭിനയിക്കുന്നു,
സംവിധാനം ചെയ്യുന്നത്
അലി അബ്ബാസാണ്.
ഫെബ്രുവരി 14ന്
ചിത്രം റിലീസാകും. നിങ്ങൾ
എല്ലാവരും കാണണം എന്നിങ്ങനെ
പോയി രൺവീറിന്റെ മറുപടികൾ.
പക്ഷേ അന്വേഷണ കുതുകികളായ
ചില മാദ്ധ്യമ പ്രവർത്തകർ
വീണ്ടും ചോദ്യങ്ങൾ
ചോദിച്ചതോടെ രൺവീറിന്
അരിശം വന്നു, ഇവിടെ എന്താണ്
നടക്കുന്നത്, ഇത്
സിനിമയുടെ പ്രചരണാർത്ഥമുള്ള
വാർത്താ സമ്മേളനമാണ് എന്നു
പറഞ്ഞ് നേരിയ തോതിൽ
ക്ഷുഭിതനായി.
 
  
 
 
Comments
Post a Comment