കുട്ടികളുടെ ആരോഗ്യത്തിന് ഫ്രൂട്ട് സാലഡ്
പഴവർഗങ്ങൾ നേരിട്ടു കഴിക്കാൻ
മടിയുള്ള കുട്ടികൾ നിരവധിയാണ്.
അവർക്ക് പലതരം പഴങ്ങൾ
ചേർത്തു തയ്യാറാക്കിയ ഫ്രൂട്ട്
സാലഡ് നൽകിയാൽ ഉത്തമമാണ്.
മിക്കവരും കഴിക്കുകയും ചെയ്യും
. അതുപോലെ കുട്ടികൾക്ക് ജ്യൂസ്
കൊടുക്കുന്നതിനേക്കാൾ നല്ലത്
പഴങ്ങൾ പഴങ്ങളായി കഴിക്കാൻ
നൽകുന്നതാണ്.
അങ്ങനെയുള്ളപ്പോൾ
ഒരുകാര്യം പഴങ്ങൾ
നന്നായി കഴുകി മാത്രം നൽകണം.
സൗന്ദര്യം വേണേൽ
എണ്ണതേച്ചു കുളിച്ചോളൂ
ദിവസവും എണ്ണതേച്ചു
കുളിച്ചാൽ ജരാനരകൾ
പെട്ടൊന്നൊന്നും അടുത്തുവരില്ല.
ക്ഷീണം,
വാതം എന്നിവയെ അകറ്റാനും
എണ്ണതേച്ചുള്ള
കുളി ബെസ്റ്റാണ്. നല്ല
കാഴ്ചശക്തി, ശരീരത്തിന് പുഷ്ടി,
നല്ല ഉറക്കം എന്നിവ
എണ്ണതേച്ചുകുളിയുടെ
സംഭാവനയാണ്. ചർമ്മ
സൗന്ദര്യം നിലനിറുത്താൻ
ശുദ്ധമായ വെളിച്ചെണ്ണ തേച്ച്
കുളിക്കണം.
ഉപ്പൂറ്റി വേദനയുണ്ടെങ്കിൽ
പലർക്കും പ്രത്യേകിച്ച്
സ്ത്രീകൾക്ക്
സർവസാധാരണമായി
കാണപ്പെടുന്ന രോഗമാണ്
ഉപ്പൂറ്റി വേദന.
രാവിലെ കിടക്കയിൽ നിന്ന്
എഴുന്നേൽക്കുമ്പോൾ
ഒരടിപോലും
നടക്കാൻപോലുമാകില്ല.
ഏതാനും ചുവട് നടന്നു കഴിഞ്ഞാൽ
അൽപം ആശ്വാസം കിട്ടും.
ശരീരം താങ്ങി നിറുത്തുന്നതിൽ
ഉപ്പൂറ്റിയിലെ അസ്ഥി പ്രധാന
പങ്ക് വഹിക്കുന്നു.
അതുകൊണ്ടുതന്നെ അമിതഭാരം
ഉപ്പൂറ്റി വേദനയ്ക്കു
കാരണമാകും. അഗസ്ത്യർ
തൈലം,അശവെണ്ണ എന്നിവ
സമം ചേർത്ത് നേർമയായി പുരട്ടി
കമ്പിളിത്തുണികൊണ്ട്
ഉപ്പൂറ്റി കെട്ടിവയ്ക്കുന്നത്
നല്ലതാണ്. ഈർപ്പമുള്ള സ്ഥലത്ത്
നഗ്നപാദരായി നടക്കുന്നതും
ഒഴിവാക്കുക
 
  
 
 
Comments
Post a Comment