മാറാത്ത തലവേദനയ്ക്ക് വേണം മസാജ്
സമ്മർദ്ദവും ഉത്കണ്ഠയും
കുറയ്ക്കാനുള്ള
എളുപ്പവഴിയത്രെ തലയിലെ
മസാജ്. മസാജ്
ചെയ്യുന്നതിലൂടെ മറ്റു ചില
ഗുണങ്ങളും ലഭിക്കും.
മനസിനെ പരമാവധി റിലാക്സ്
ചെയ്യിപ്പിക്കും. അതിനാൽ
ഉന്മേഷത്തോടെ ദൈനംദിന
പ്രവൃത്തികളിൽ ഏർപ്പെടാനാകും.
തലവേദന
ഏഴയലത്തുപോലും വരില്ല.
മാറാത്ത തലവേദന
എന്നെന്നേക്കുമായി വിട്ടുമാറും.
ഏകാഗ്രത പരമാവധി കൂടും.
അതിനാൽ ജീവിതവിജയം ഉറപ്പ്.
ശരീരത്തിന്റെ മൊത്തത്തിലുള്ള
രക്തചംക്രമണത്തെ
ത്വരിതപ്പെടുത്തുന്നു.
സുഖമായ ഉറക്കത്തെ നൽകുന്നു.
നല്ല ഉറക്കം കിട്ടുന്നതോടെ
ആരോഗ്യവും കൂടുന്നു.
മുടിയിഴകളുടെ ശക്തികൂടുകയും
മുടിപൊഴിച്ചിൽ തടഞ്ഞ്
ഇടതൂർന്ന് വളരുന്നതിന്
സഹായിക്കുകയും ചെയ്യുന്നു.
ഒലീവ്
എണ്ണയോ വെളിച്ചെണ്ണയോ
ആണ് മസാജ് ചെയ്യാൻ
ഏറ്റവും നല്ലത്. ആവശ്യത്തിന്
എണ്ണയെടുത്ത്
ചെറുതായി ചൂടാക്കിയതിനുശേഷം
വേണം ഉപയോഗിക്കാൻ. ഈ
എണ്ണ വിരലുകൾകൊണ്ട്
നന്നായി തലയിൽ തേച്ചു
പിടിപ്പിക്കുക. തലയോട്ടിയിൽ
എണ്ണ നന്നായി പുരണ്ടു എന്ന്
ബോധ്യമായാൽ മസാജിംഗ്
തുടങ്ങാം. വിരലുകൾ കൊണ്ട്
തലയിലെ എല്ലാ ഭാഗത്തും മസാജ്
ചെയ്യാൻ ശ്രമിക്കണം.
ഒരിക്കലും മസാജിംഗിന്റെ ശക്തി
കൂടരുത്. ഇത്
മുടികൊഴിച്ചിലുൾപ്പെടെ വിപരീത
ഫലങ്ങളാവും ഉണ്ടാക്കുക.
ഉറങ്ങാൻപോകുന്നതിനുമുന്പ്
മസാജ് ചെയ്യുന്നതാണ്
നന്നെന്നാണ് വിദഗ്ദ്ധർ
പറയുന്നത്. മസാജിന്
ശേഷം തണുത്ത വെള്ളത്തിലൊരു
കുളിയും കൂടിയായാൽ
എല്ലാം ഓ.കെ.
 
  
 
 
Comments
Post a Comment