ആസിഫ് അലിയും ശ്രീനിവാസനും വീണ്ടും
യുവനടൻ ആസിഫ്
അലിയും ശ്രീനിവാസനും വീണ്ടും
ഒന്നിക്കുന്നു. പ്രമുഖ
കഥാകൃത്തും സംവിധായകൻ
സത്യന് അന്തിക്കാടിന്റെ
അസിസ്റ്റന്റുമായ ശ്രീബാല
കെ.മേനോന്
ആദ്യമായി സംവിധാനം
ചെയ്യുന്ന ചിത്രത്തിലാണ്
ഇരുവരും വീണ്ടും എത്തുന്നത്.
സിനിമയ്ക്ക്
ഇതുവരെ പേരിട്ടിട്ടില്ല.
ശ്രീനിയെയും ആസിഫിനെയും
കൂടാതെ സുഹാസിനി,
മാദ്ധ്യമപ്രവര്ത്തകനായ
ശശികുമാര് തുടങ്ങിയവരും ഈ
ചിത്രത്തിൽ എത്തുന്നുണ്ട്.
തമിഴിൽ നിന്നാകും ചിത്രത്തിലെ
നായികയെന്നും മലയാളത്തിന്
നടി ഒരു
പുതുമുഖമായിരിക്കുമെന്നും
ശ്രീബാല സൂചന നൽകി.
ശ്രീബാല തന്നെയാണ്
സിനിമയ്ക്ക്
കഥയും തിരക്കഥയും ഒരുക്കുന്നത്.
ഏപ്രില് മാസത്തില് ഷൂട്ടിംഗ്
ആരംഭിക്കും. റഫീഖ്
അഹമ്മദിന്റെ വരികള്ക്ക്
ബിജിബാലാണ്
സംഗീതം നൽകുന്നത്.
ദീർഘനാളായി സത്യന്
അന്തിക്കാടിനൊപ്പം
പ്രവര്ത്തിക്കുന്ന ശ്രീബാല
സന്തോഷ്
ഏച്ചിക്കാനത്തിന്റെ കഥയെ
അടിസ്ഥാനമാക്കി 'പന്തിഭോജനം'
എന്ന ഹ്രസ്വചിത്രം സംവിധാനം
ചെയ്തിരുന്നു.
 
  
 
 
Comments
Post a Comment