കാജൽ അഗർവാൾ ധനുഷിനൊപ്പം
തെന്നിന്ത്യൻ സുന്ദരി കാജൽ
അഗർവാൾ
ധനുഷിന്റെ നായികയാവുന്നു.
കാതലില് സൊദപ്പുവത്
യെപ്പടി എന്ന
സിനിമയിലൂടെ ശ്രദ്ധേയനായ
ബാലാജി മോഹൻ
സംവിധാനം ചെയ്യുന്ന
ചിത്രത്തിലാണ് കാജൽ
ആദ്യമായി ധനുഷിനൊപ്പം
അഭിനയിക്കുന്നത്. ദുല്ഖര്
സൽമാൻ പ്രധാന കഥാപാത്രത്തെ
അവതരിപ്പിക്കുന്ന ചിത്രത്തിന്
ശേഷമാകും ധനുഷുമൊത്തുള്ള
സിനിമ ആരംഭിക്കുക.
വായ് മൂടവ പേശവ എന്നു
പേരിട്ടിരിക്കുന്ന ചിത്രത്തിൽ
നസ്രിയയാണ്
ദുൽഖറിന്റെ നായികയാവുന്നത്.
മധുബാലയും ഈ ചിത്രത്തിൽ
പ്രധാനപ്പെട്ട ഒരു
കഥാപാത്രത്തെ
അവതരിപ്പിക്കുന്നുണ്ട്.
തമിഴില് അനേഗനും ഹിന്ദിയില്
ബാൽകി ഒരുക്കുന്ന ചിത്രവുമാണ്
ധനുഷിന്റെ പുതിയ പ്രോജക്ടുകള്.
 
  
 
 
Comments
Post a Comment