മുലപ്പാൽ ഉണ്ടാകാൻ
ആവശ്യത്തിന് മുലപ്പാൽ ഇല്ല
എന്നത്
പലസ്ത്രീകളുടെയും പ്രശ്നമാണ്.
മുലപ്പാൽ ഉണ്ടാകാൻ ചില വഴികൾ
ഒരു ഗ്ളാസ് പാലിൽ രണ്ട് സ്പൂൺ
ശതാവരിക്കിഴങ്ങ്
ഉണക്കിപ്പൊടിച്ചത് ചേർത്ത്
പതിവായി കുടിക്കുക. മുലപ്പാൽ
ആവശ്യത്തിനുണ്ടാവും.
ദിവസവും അര ഔൺസ് തേൻ
കഴിക്കുക.
ഭക്ഷണത്തിന് ശേഷം പഴുത്ത
പപ്പായ കഴിക്കുന്നത്
പതിവാക്കുക.
ഉലുവക്കഞ്ഞി പതിവാക്കുക.
ഉഴുന്ന് വേവിച്ച് കഴിക്കുക.
ശർക്കരയും തവിടും ചേർത്ത്
കുറുക്കുണ്ടാക്കി പതിവായി
കഴിക്കുന്നതും പ്രയോജനം
ചെയ്യും.
ഭക്ഷണത്തിൽ മുരിങ്ങയില
ധാരാളമായി ഉൾപ്പെടുത്തുക
കൊത്തമ്പാലരിയും ഉലുവയും സമം
എടുത്ത് പൊടിച്ച് പാലിൽ
ചേർത്ത് കഴിക്കുക.
ഒരു ഗ്ളാസ് പാലിൽ
തിപ്പലിയും കുരുമുളകും സമം
പൊടിച്ചത് കലക്കി കുടിക്കുക.
ഇരട്ടിമധുരം പൊടിച്ച്
പഞ്ചസാര ചേർത്ത്
കഴിച്ചശേഷം പാൽ കുടിക്കുക.
 
  
 
 
Comments
Post a Comment