രഹസ്യ വിവാഹം ചെയ്യില്ല: ഭാവന
വയസ് 27 ആയില്ലേ.
ഇനിയെന്നാണ് വിവാഹം.
പ്രേമവിവാഹമാണോ,
ഒളിച്ചോട്ടമാണോ എന്ന
ചോദ്യങ്ങളെല്ലാം ഭാവന
കേൾക്കാൻ തുടങ്ങിയിട്ട്
കാലം കുറച്ചായി. എന്നാൽ
ഭാവന പറയുന്നത് താൻ
ഒരിക്കലും രഹസ്യ
വിവാഹം ചെയ്യില്ലെന്നാണ്.
അടുത്തിടെ ഒരു അഭിമുഖത്തിലാണ്
ഭാവന മനസു തുറന്നത്.
വിവാഹം കഴിക്കാൻ എനിക്ക്
ധൃതിയൊന്നുമില്ല.
ഇനി രഹസ്യമായി വിവാഹം
കഴിക്കാനും യാതൊരു
ആലോചനയും ഇല്ല.
വിവാഹം ചെയ്യുന്നുണ്ടെങ്കിൽ
അത് എല്ലാവരെയും അറിയിച്ചു
കൊണ്ടായിരിക്കും- ഭാവന
പറഞ്ഞു.
ഇനി മുതൽ താൻ സിനിമയിൽ
സെലക്ടീവാകാൻ
തീരുമാനിച്ചതായും ഭാവന
പറഞ്ഞു. കരിയറിന്രെ ആദ്യ
കാലത്ത് വാരിവലിച്ച് വേഷങ്ങൾ
ചെയ്തിരുന്നു. എന്നാൽ
ഇനി അതിനില്ല.
ഒന്നോ രണ്ടോ വേഷങ്ങൾ
മാത്രം ചെയ്താലും അത്
ശ്രദ്ധിക്കപ്പെടുന്നതാകണമെന്നു
ം ഭാവന പറഞ്ഞു.
ബോളിവുഡില് നിന്ന്
ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഈ
യുവനടി പറഞ്ഞു.
പക്ഷേ എല്ലാം അതിഗ്ലാമറസായ
റോളുകളാണ്. ഷോട്സിടാം, ഓഫ്
ഷോട്സിടും.
പക്ഷേ വയറും പൊക്കിളും
ക്ലീവേജുമെല്ലാം കാണിച്ചുള്ള
ഗ്ലാമര് എനിക്കു പറ്റില്ല. –
ഭാവന നയം വ്യക്തമാക്കുന്നു.
Comments
Post a Comment