പുരുഷാരോഗ്യത്തിന് സ്വാദിഷ്ടവും പോഷണസമൃദ്ധവുമായ ഭക്ഷണങ്ങള്

എല്ലാ കാര്യങ്ങളിലും പുരുഷന്,
സ്ത്രീയില് നിന്നും
വ്യത്യസ്ഥനാണ്. ശരീരത്തിന്റെ പോഷണാവശ്യങ്ങളിലും
ഈ വ്യത്യാസം നിലനില്ക്കുന്നു.പ്രസവസമയത്തും, സ്തനാര്ബുദം പോലെയുളള
അസുഖങ്ങളില് നിന്ന് രക്ഷനേടുന്നതിനും സ്ത്രീകള്ക്ക്
പ്രത്യേക പോഷകങ്ങളടങ്ങിയ
ഭക്ഷണം ആവശ്യമായിരിക്കുന്നതുപോലെ പുരുഷന്റെ പേശീബലം
വര്ദ്ധിപ്പിക്കുന്നതിനും,പ്രോസ്ട്രേറ്റ്ഗ്രന്ഥിയെ ബാധിക്കുന്ന കാന്സര്
പ്രതിരോധിക്കുന്നതിനും പ്രത്യേക പോഷകങ്ങളടങ്ങിയ
ഭക്ഷണം ആവശ്യമാണ്.

കക്കയിറച്ചി

ശരീരത്തിലുണ്ടാകുന്ന അപകടകാരികളായ സ്വതന്ത്രറാഡിക്കലുകളെ
നിരോക്സീകരിക്കുന്ന സിങ്ക്
അടങ്ങിയ ധാതുലവണങ്ങള്
കക്കയിറച്ചിയിലുണ്ട്. ഡി.എന്.എ. യുടെ നിര്മ്മാണം തുടങ്ങി കോശങ്ങളുടെ കേടുപാടുകള്പോക്കല് വരെയുളള ശരീരത്തിന്റെ നൂറുകണക്കിന് വിവിധ
പ്രവര്ത്തനങ്ങളില് സിങ്ക് എന്ന മൂലകത്തിന് പങ്കുണ്ട്
എന്നറിഞ്ഞിരിക്കുക.പ്രോസ്ട്രേറ്റ്കാന്സറിലേക്ക്
നയിക്കുന്ന കോശങ്ങളുടെ നാശം തടയുവാന് സിങ്ക്
അടങ്ങിയ ധാതുലവണങ്ങള്ക്ക്
കഴിയുമെന്ന് ഗവേഷണപഠനങ്ങള്
തെളിയിച്ചിട്ടുണ്ട്.പുരുഷബീജങ്ങളുടെ എണ്ണത്തിലുളള വര്ധനവ് ഉള്പ്പെടെ പ്രത്യുല്പാാദന
വ്യവസ്ഥയുമായി ബന്ധപ്പെട്ട
ലൈംഗികാസക്തി വരെ
വര്ധിപ്പിക്കാന് സിങ്കിന്
കഴിയുമത്രേ. ശരിയായി പാകം ചെയ്യാത്ത കക്കയിറച്ചി കഴിക്കാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കുക പൂര്ണ്ണമായും പാകം ചെയ്യാത്ത കക്കയിറച്ചി കഴിക്കുന്നതിലൂടെ “ വിബ്രിയോവള്നിഫിക്കസ്” (
VibrioVulnificus) അണുബാധയുണ്ടാകും.കൊഴുപ്പുകുറഞ്ഞ മാട്ടിറച്ചിയോ,പോര്ക്കിറച്ചിയോ,പയറുവര്ഗ്ഗങ്ങളോ ഭക്ഷണത്തില് ഉള്പ്പെടുത്തുന്നതിലൂടെ ഒരുദിവസം ആവശ്യമുളള 11
മില്ലിഗ്രാം സിങ്കിന്റെ ലവണങ്ങള് ശരീരത്തിന് ലഭിക്കുന്നു.

ഏത്തപ്പഴം

നാഡികളുടെ പ്രവര്ത്തനം,
രക്തസമ്മര്ദ്ദം, ഹൃദയമിടിപ്പ് ഇവ ക്രമീകരിക്കുന്നതിന്
ഏത്തപ്പഴത്തില് ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും, മഗ്നീഷ്യവും സഹായിക്കുന്നു. ഏത്തപ്പഴം, ജീവകം. സി യുടെ ഒരു സമൃദ്ധമായ കലവറയായതിനാല്
രോഗപ്രതിരോധസംവിധാനത്തെ ഇത് ശക്തിപ്പടുത്തും. നാഡിയുടെ ശരിയായ പ്രവര്ത്തനത്തിനും, ചുവന്ന
രക്താണുക്കളുടെ ഉല്പാദനത്തിനും ഏത്തപ്പഴം ഭക്ഷണത്തില് ഉള്പ്പെടുത്തണം.

സോയാപ്പയര് ഉത്പന്നങ്ങള്

പ്രോസ്ട്രേറ്റ്ഗ്രന്ഥിയുടെ ആരോഗ്യത്തിനും,
പ്രോസ്ട്രേറ്റ്ഗ്രന്ഥിക്കുണ്ടാകുന്ന കാന്സറിനെ തടയുവാനും,
ഐസോഫ്ളേവനോയ്ഡുകളടങ്ങിയ സോയഉല്പന്നങ്ങള് സഹായിക്കുന്നു. 25 ഗ്രാം സോയാപ്പയര്പ്രോട്ടീന് ഒരുദിവസം കഴിക്കുന്നതിലൂടെ
രക്തത്തിലെ കൊളസ്റ്റെറോള്നില കുറയ്ക്കാന് കഴിയുമെന്ന്
ശാസ്ത്രപഠനത്തിലൂടെ
കണ്ടെത്തിയിട്ടുളളതാണ്.
സോയാപ്പയര്ഉല്പന്നങ്ങളായ
സോയാനട്ട്സ് (Soya Nuts¨),
സോയാപ്പാല് (Soya Milk),
സോയാ ചീസ് (Soya Cheese),
റ്റോഫു (Tofu) എന്നിവ
ഭക്ഷണത്തിലുള്പ്പെടുത്തുന്നത്
ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.

ബെറിപ്പഴം, ചെറിപ്പഴങ്ങള്

ബെറിപ്പഴങ്ങളുടെയും
ചെറിപ്പഴങ്ങളുടെയും വയലറ്റ്, നീല, ചുവപ്പ്, നിറങ്ങള്
ഇവയിലടങ്ങിയിരിക്കുന്ന
ആരോഗ്യപ്രദായിനികളായ
വസ്തുക്കളുടെ സൂചകങ്ങളാണ്. കുറഞ്ഞ കലോറിമൂല്യമുളള രുചിയേറിയ ഈ ചെറുപഴങ്ങളില് നാലായിരത്തിലേറെ
നിരോക്സീകരണശേഷിയുളള
സംയുക്തങ്ങള് അടങ്ങിയിട്ടുണ്ടെന്ന് കേള്ക്കുമ്പോള് ഞെട്ടരുത്.
വാര്ദ്ധക്യത്തിലുണ്ടാകുന്ന
മസ്തിഷ്കത്തിന്റെ പ്രവര്ത്തനത്തകരാറുകള് കുറയ്ക്കുവാനും ബെറിപ്പഴങ്ങള് സഹായിക്കുന്നു. ബ്ലാക്ക്ബെറി,
ബ്ലൂബെറി, സ്ട്രോബെറി,
റാസ്പ്ബെറി, ക്റാന്വെറി,
ചെറി തുടങ്ങിയ പഴങ്ങള്
തലച്ചോറിന്റെ ആരോഗ്യം
വര്ധിപ്പിക്കാന് സഹായിക്കുന്നു.
ആരോഗ്യത്തെ സംരക്ഷിക്കുന്ന ഫ്ളേവനോയ്ഡുകളായ
“ആന്തോ സയാനിന് (Antho Cyanin) കൊണ്ട് സമ്പന്നമാണ് ഈ ചെറുപഴങ്ങള്.

പച്ചക്കറികള്

ജീവകം. സി യും ബീറ്റാകരോട്ടിനും ത്വക്കിന്റെ ആരോഗ്യം
നിലനിറുത്താന് സഹായിക്കുകയും ത്വക്കിലെ
കാന്സര്ബാധയെ തടയുകയും ചെയ്യുന്നു. കാരറ്റിലും മത്തങ്ങയിലും മധുരക്കിഴങ്ങിലും ജീവകം.
സി ധാരാളമായി അടങ്ങിയിരിക്കുന്നു.
പച്ചക്കറികള് ഭക്ഷണത്തില്
ഉള്പ്പെടുത്തുന്നതിലൂടെ പ്രോസ്ട്രേറ്റ്ഗ്രന്ഥിക്കുണ്ടാകുന്ന വീക്കം തടയാന് സഹായിക്കുന്നു. “കൊളാജന്” എന്ന പ്രോട്ടീന്റെ നിര്മ്മാണത്തിന് ജീവകം. സി ആവശ്യമാണ്. പച്ചക്കറികളിലടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിന് ജീവകം. എ
ആയി മാറ്റപ്പെടുകയും ത്വക്കിലെ കോശങ്ങളുടെ കേടുപാടുകള് തീര്ക്കാന് സഹായിക്കുകയും ചെയ്യുന്നു.

Comments

Popular posts from this blog

Tollywood Star Hats Tamannah's Marriage

Wedding Year Locked for Kajal Aggarwal !