പൃഥ്വിയുടെ ലണ്ടൻ ബ്രിഡ്ജ്
പൃഥ്വിരാജ് നായകനാവുന്ന ലണ്ടൻ
ബ്രിഡ്ജും നിവിൻ
പോളിയുടെ 1983യും ജനുവരി 31
റിലീസ് ചെയ്യും. രണ്ടു
ചിത്രങ്ങളുടെയും ടീസർ
പുറത്തുവന്നു. അനിൽ സി മേനോൻ
സംവിധാനം ചെയ്യുന്ന
ചിത്രമാണ് ലണ്ടൻ ബ്രിഡ്ജ്.
ആൻഡ്രിയ, നന്ദിത എന്നിവരാണ്
ഈ ചിത്രത്തിൽ
പൃഥ്വിയുടെ നായികമാർ. മുകേഷ്,
പ്രതാപ് പോത്തൻ, ഷൈൻ ടോം ,
സുനിൽ സുഖദ, ലെന
തുടങ്ങിയവരാണ്
ചിത്രത്തിലെ മറ്റ് താരങ്ങൾ.
തിരക്കഥ: ജിനു എബ്രഹാം.
സംഗീതം രാഹുൽ രാജ്. ചിത്രത്തിന്
പശ്ഛാത്തലസംഗീതം
നൽകിയിരിക്കുന്നത്
ഗോപി സുന്ദറാണ്. കാമറ: ജിത്തു
ദാമോദർ.
ക്രിക്കറ്റ്
പ്രമേയമാക്കി നവാഗതനായ
എബ്രിഡ് ഷൈൻ
സംവിധാനം ചെയ്യുന്ന
ചിത്രമാണ് 1983. 1983ൽ ഇന്ത്യ
ലോകകപ്പ് നേടിയ
ശേഷം കേരളത്തിലെ ഒരു
ഗ്രാമത്തിൽ നടക്കുന്ന
സംഭവങ്ങളെ ആസ്പദമാക്കിയാണ്
ചിത്രം ഒരുക്കിയിരിക്കുന്നത്.
നിവിൻ പോളി നായകനാവുന്ന
ചിത്രത്തിൽ അനൂപ് മേനോൻ,
ജോയ് മാത്യു, ഗ്രിഗറി, സൈജു
കുറുപ്പ്, ജോജു ജോർഡ്, സൈജു
കുറുപ്പ് എന്നിവർ പ്രധാന
കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നു. നിക്കി ഗിൽ
റാണിയാണ് നായിക. ഷംസു
ഫിലിംസിന്റെ ബാനറിൽ ടി.ആർ
ഷംസുദ്ദീനാണ്
ചിത്രം നിർമിക്കുന്നത്.
എൽ.ജെ ഫിലിംസ് ആണ് ചിത്രം
വിതരണത്തിനെത്തിക്കുന്നത്.
 
  
 
 
Comments
Post a Comment